തന്റെ 44-ാം പിറന്നാള്‍ ദിനത്തില്‍ ആടിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ചിത്രത്തിന് വോണ്‍ നല്‍കിയ അടിക്കുറിപ്പ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയും ചെയ്തു. പിറന്നാള്‍ ദിനത്തില്‍ വിരാട് കോലിക്കൊപ്പമുളള ചിത്രം എന്നായിരുന്നു വോണ്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
ലണ്ടന്‍: തന്റെ 44-ാം പിറന്നാള്‍ ദിനത്തില്‍ ആടിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ചിത്രത്തിന് വോണ്‍ നല്‍കിയ അടിക്കുറിപ്പ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയും ചെയ്തു. പിറന്നാള്‍ ദിനത്തില്‍ വിരാട് കോലിക്കൊപ്പമുളള ചിത്രം എന്നായിരുന്നു വോണ്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
വെസറ്റ് ഇന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളിലും സെഞ്ചുറി നേടിയ കോലിയെ എക്കാലത്തെയും മികച്ചവന്‍(GOAT) എന്ന് വിശേഷിപ്പിക്കാനായാണ് വോണ്‍ ആടിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്.
കോലി രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും കോലി സെഞ്ചുറി അടിച്ചതിന് പിന്നാലെ ഗോട്ട് എന്നെഴുതിയ സ്മൈലിയും വോണ്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വോണിന്റെ തമാശ ചില ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര ദഹിച്ചില്ല. അവര്‍ രൂക്ഷ പ്രതികരണവുമായി വോണിന്റെ ഫേസ്ബുക് പോസ്റ്റിന്റെ താഴെ രംഗത്തെത്തുകയും ചെയ്തു.
