വെല്ലിംങ്ടണ്‍: ക്യാരം ബോള്‍ അപൂര്‍വ്വം ചില സ്പിന്‍ ബൗളര്‍മാര്‍ മാത്രം ലോക ക്രിക്കറ്റില്‍ പയറ്റിയ ആയുധമാണിത്. ഈ രീതിയില്‍ പന്തെറിയുന്നതിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ ആര്‍.അശ്വിന്‍. ഈ നിരയിലേക്ക് ഒരു താരം കൂടി എത്തിയിരിക്കുകയാണ്. ന്യൂസിലാന്റിന്‍റെ മിച്ചല്‍ സാന്‍റനര്‍ ആണ് ക്യാരം ബോള്‍ എറിഞ്ഞ് ഞെട്ടിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പാക് താരം ഫഖര്‍ സമനെ പുറത്താക്കാനായിരുന്നു സാന്റ്നര്‍ ക്യാരം ബോള്‍ എറിഞ്ഞത്.
സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്പിന്‍ പോലെ ലെഗ് സ്റ്റംമ്പിലേക്ക് തിരിഞ്ഞ് കയറുകയാണ്. പന്തിന്‍റെ ഗതി മനസിലാകാതെ സമന്‍ ബാറ്റ് വീശിയെങ്കിലും പന്ത് കുറ്റി തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു.