ന്യുസീലന്‍ഡ് പേസര്‍ മിച്ചൽ മക്ലനാഘനെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെടുത്തി
ന്യുസീലന്ഡ് പേസര് മിച്ചൽ മക്ലനാഘനെ ഐപിഎല് ടീമായ മുംബൈ ഇന്ത്യന്സില് ഉള്പ്പെടുത്തി. പരിക്കേറ്റ ഓസീസ് പേസര് ജേസൺ ബെഹ്റെന്ഡോര്ഫിന് പകരമായാണ് കിവീസ് പേസറെ ടീമിലെടുത്തത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയാണ് പ്രതിഫലം.
താരലേലത്തിൽ ഒന്നരക്കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ബെഹ്റെന്ഡോര്ഫ്,പുറംവേദന കാരണമാണ് ലീഗില് നിന്ന് പിന്മാറിയത്. താരലേലത്തിൽ മക്ലനാഘനെ ആരും സ്വന്തമാക്കിയിരുന്നില്ല. ഐപിഎല്ലിലെ 40 മത്സരഘങ്ങളില് മക്ലനാഘന് 54 വിക്കറ്റ് വീഴ്ത്തിയിരുന്നു.
അടുത്ത മാസം ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, മുംബൈയുടെ എതിരാളികള് ചെന്നൈ സൂപ്പര് കിംഗ്സ്
ആണ്
