വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച റെക്കോര്‍ഡ് നേരത്തെ മിതാലി സ്വന്തമാക്കിയിരുന്നു. 191 ഏകദിനങ്ങള്‍ കളിച്ച ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിന്റെ റെക്കോര്‍ഡായിരുന്നു മിതാലി തിരുത്തിയത്.
ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ഏകദിന റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയതോടെ 200 രാജ്യാന്തര ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഇന്ത്യന്‍ വനിതാ ടീം ആകെ കളിച്ച 263 ഏകദിനങ്ങളില്‍ 200ലും മിതാലിയുണ്ടായിരുന്നു.
എന്നാല്‍ ഇരുന്നൂറാം ഏകദിനം അവിസ്മരണീയമാക്കാന്‍ 36കാരിയായ മിതാലിക്കായില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത് മിതാലി പുറത്തായി. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച റെക്കോര്‍ഡ് നേരത്തെ മിതാലി സ്വന്തമാക്കിയിരുന്നു. 191 ഏകദിനങ്ങള്‍ കളിച്ച ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിന്റെ റെക്കോര്‍ഡായിരുന്നു മിതാലി തിരുത്തിയത്. ഇപ്പോള്‍ ഇരൂന്നൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരവുമായി.
1999ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിലാണ് മിതാലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി(114 നോട്ടൗട്ട്) നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. തന്റെ ഏകദിന അരങ്ങേറ്റത്തിനുശേഷം ഇന്ത്യ കളിച്ച 213 ഏകദിനങ്ങളില്‍ ഇരുന്നൂറിലും മിതാലി കളിച്ചു. ഏകദിനങ്ങളില്‍ 6622 റണ്‍സ് നേടിയിട്ടുള്ള മിതാലിയാണ് വനിതാ ക്രിക്കറ്റിലെ ഏകദിന ണ്‍വേട്ടയിലും ഒന്നാം സ്ഥാനത്ത്. ഇന്ത്യയെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നയിച്ചതും(123) മിതാലിയാണ്.
