Asianet News MalayalamAsianet News Malayalam

മൊ സലായെ തേടി ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ പുരസ്കാരം

  • ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമാണ് സലാഹ്.
mo salah won football writers association award

ലണ്ടന്‍: ഫുട്‌ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമാണ് സലാഹ്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് കഴിഞ്ഞ ദിവസം സലാഹ് സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയ്ന്‍ രണ്ടാമതാണ്. ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ മൂന്നാം സ്ഥാനത്തായി. 

39.5മില്യണ്‍ പൗണ്ടിന് റോമയില്‍ നിന്ന് ലിവര്‍പൂളില്‍ എത്തിയ സലാഹ് പ്രീമിയര്‍ ലീഗ് കാലഘട്ടത്തില്‍ ഈ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ ലിവര്‍പൂള്‍ താരമാണ്. 2009ല്‍ ജെറാര്‍ഡും 2014ല്‍ ലൂയിസ് സുവാരസുമാണ് അവാര്‍ഡ് നേടിയ മറ്റു പ്രീമിയര്‍ ലീഗ് താരങ്ങള്‍.

പ്രീമിയര്‍ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടി സലാ മികച്ച ഫോമിലാണ്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും കൂടി താരം ആകെ 43 ഗോളുകളും ഈജിപ്ഷ്യന്‍ താരം നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios