വിഭജന സമയത്ത് പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ 20 ശതമാനമായിരുന്നത് ഇപ്പോള്‍ വെറും രണ്ടു ശതമാനമായെന്ന് കൈഫ് പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷം ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മോദിയുടേത് പോലെയല്ല, ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കാമെന്ന് താന്‍ മോദിക്ക് കാണിച്ച്‌ കൊടുക്കാമെന്നും പറഞ്ഞ ഇമ്രാന്‍ ഖാന് മറുപടിയുമായാണ് കൈഫ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

വിഭജന സമയത്ത് പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ 20 ശതമാനമായിരുന്നത് ഇപ്പോള്‍ വെറും രണ്ടു ശതമാനമായെന്ന് കൈഫ് പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷം ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് പറയാന്‍ പാക്കിസ്ഥാന് ഏറ്റവും അവസാനം മാത്രമെ അവകാശമുള്ളൂവെന്നും കൈഫ് വ്യക്തമാക്കി.

Scroll to load tweet…

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമശങ്ങള്‍ ഏറ്റെടുത്താണ് ഇമ്രാന്‍ ഖാന് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതിനെതിരെ നസറുദ്ദീന്‍ ഷായും നവാസുദ്ദീന്‍ സിദ്ദീഖിയും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുഹമ്മദ് കൈഫും ഇമ്രാന്‍ ഖാന് മറുപടിയുമായി രംഗത്തെയിരിക്കുന്നത്.