ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്‍ പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍. പൃഥ്വി സ്വതസിദ്ധമായ രീതിയില്‍ കളിക്കണമെന്നും താരതമ്യങ്ങളെ മുഖവിലയ്‌ക്കെടുക്കരുതെന്നും അസര്‍.
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്‍ പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍. പൃഥ്വി സ്വതസിദ്ധമായ രീതിയില്‍ കളിക്കണമെന്നും താരതമ്യങ്ങളെ മുഖവിലയ്‌ക്കെടുക്കരുതെന്നും അസര്‍. താരത്തിന് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അസര്‍ ഹൈദരാബാദില്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു.. വിവിധ കാലഘട്ടത്തിലുള്ള താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അബദ്ധമാണ്. പൃഥ്വി കളിച്ചു വരുന്നേയുള്ളു. അദ്ദേഹത്തെ ഇപ്പോള്‍ വെറുതെ വിട്ടാല്‍ ഭാവിയില്‍ ഒരു മികച്ച താരത്തെ ഇന്ത്യക്ക് ലഭിക്കും. ഇപ്പോല്‍ തന്നെ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരോടാണ് പൃഥ്വിയെ താരതമ്യം ചെയ്യുന്നത്. അത് വിഡ്ഢിത്തമാണ്.
പൃഥ്വി ടെക്‌നിക്കും കഴിവിലും വിശ്വസിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശിയത് കൊണ്ടാണ് താരത്തിന് റണ്‍വേട്ട നടത്താന്‍ സാധിച്ചതെന്നും അസര്‍ കൂട്ടിച്ചേര്‍ത്തു.
