Asianet News MalayalamAsianet News Malayalam

ഷമിയും ഡിന്‍ഡയും പന്തെറിഞ്ഞപ്പോള്‍ സ്ലിപ്പില്‍ 9 ഫീല്‍ഡര്‍മാര്‍

Mohammed Shami and Ashok Dinda bowl with nine slip fielders
Author
First Published Oct 18, 2017, 1:19 PM IST

ദില്ലി: ഇന്ത്യന്‍ താരങ്ങളായ മൊഹമ്മദ് ഷമിയും അശോക് ഡിന്‍ഡയും പന്തെറിയാന്‍ എത്തിയപ്പോള്‍, സ്ലിപ്പില്‍ അണിനിരന്നത് ഒമ്പത് ഫീല്‍ഡര്‍മാര്‍. രഞ്ജിട്രോഫിയില്‍ ഛത്തിസ്ഗഢിനെതിരായ മല്‍സരത്തിലാണ് ബംഗാള്‍ സ്ലിപ്പില്‍ ഒമ്പത് ഫീല്‍ഡര്‍മാരെ നിര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍, ബൗളര്‍ എന്നിവരൊഴികെയുള്ള ടീമിലെ കളിക്കാരെല്ലാം സ്ലിപ്പില്‍നിന്നത് അത്യപൂര്‍വ്വ കാഴ്ചയായി. അതിന്റെ ഗുണവും ടീമിന് ലഭിച്ചു. ഷമിക്ക് ആറു വിക്കറ്റും ഡിന്‍ഡയ്‌ക്ക് മൂന്നു വിക്കറ്റും ലഭിച്ചു. ഛത്തിസ്ഗഢിനെതിരെ ബംഗാള്‍ ഇന്നിംഗ്സിന് ജയിക്കുകയും ചെയ്തു. ആദ്യ ഇന്നിംഗിസില്‍ ഏഴുവിക്കറ്റെടുത്ത ഡിന്‍ഡയ്‌ക്ക് മല്‍സരത്തില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമായി. ഷമിക്ക് മല്‍സരത്തില്‍ എട്ടുവിക്കറ്റ് ലഭിച്ചു.

Mohammed Shami and Ashok Dinda bowl with nine slip fielders

സ്‌കോര്‍- ഛത്തിസ്ഗഢ്: 110 & 259 (അഭിമന്യു ചൗഹാന്‍ 115, അഷുതോഷ് സിങ് 71; മൊഹമ്മദ് ഷമി 6/61, അശോക് ഡിന്‍ഡ 3/26).

Follow Us:
Download App:
  • android
  • ios