കൊല്‍ക്കത്ത: ഹിജാബ് ധരിക്കാത്ത ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സൈബര്‍ സദാചാരവാദികളുടെ എതിര്‍പ്പു നേരിടേണ്ടിവന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഭാര്യയൊന്നിച്ചു നില്‍ക്കുന്ന പുതിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പുതുവത്സരാംശകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്കിലെ സന്ദേശത്തിനൊപ്പമാണ് ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന പുതിയ ചിത്രം ഷമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എനിക്കൊരു സുഹൃത്തില്ല, എന്റെ ആരുമല്ലാത്തതുപോലെ ഞാനും ആരുടേയുമല്ല, പക്ഷെ നിങ്ങളെ നോക്കി എനിക്ക് പറയാനുള്ളത് മനോഹരിയായ ഒരു ജീവിത പങ്കാളിയാണ് എനിക്കൊപ്പമുള്ളതെന്നു മാത്രമാണ്. പുതുവത്സരാശംസകള്‍ നേരുന്നുവെന്നും ഷമി ഫോട്ടോയ്ക്കൊപ്പം എഴുിതിയിട്ടുള്ള കുറിപ്പില്‍ പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍ ഷമി പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികള്‍ ഉപദേശവുമായി രംഗത്തെത്തിയത്.

Scroll to load tweet…

ഇതിന് ഷമി ട്വിറ്ററിലൂടെതന്നെ മറുപടിയും നല്‍കി. മുഹമ്മദ് കൈഫ്, ജ്വാല ഗുട്ട, ഫറാന്‍ അക്തര്‍, ജാവേദ് അക്തര്‍ തുടങ്ങിയ പ്രമുഖര്‍ ഷമിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.

Scroll to load tweet…