ലാലേട്ടനൊപ്പം ഹ്യുമേട്ടന്‍

തന്‍റെ ഇഷ്ട താരത്തെ നേരികണ്ടതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കണ്ടതിന്‍റെ സന്തോഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ സ്റ്റാര്‍ പങ്കുവച്ചത്. വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ താന്‍ ലാലേട്ടനെ കണ്ടുമുട്ടിയെന്ന് ഇയാന്‍ കുറിച്ചു. ഒപ്പം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും. 

 ഹ്യൂം ഇന്‍സ്റ്റഗ്രാം വഴിയാണ് ആദ്യം ലാലേട്ടനുമായുള്ള കൂടി കാഴ്ച ആരാധകരുമായി പങ്ക് വെച്ചത്. തനിക്ക് ഇതൊരു അംഗീകാരമാണെന്നും ഹ്യൂം കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഇയാന്‍ ഹ്യൂം രംഗത്തെത്തിയിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനായി ഫുട്ബോള്‍ മൈതാനം നശിപ്പിക്കരുതെന്നും ഇയാന്‍ ഹ്യൂം പറഞ്ഞിരുന്നു.

തി​രു​വ​ന​ന്ത​പു​രം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിനാണ് ഒടുവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിയിലേക്ക് മാറ്റിയത്. ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നും ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ ഇ​ത് പ​ഴ​യ രീ​തി​യി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണെ​ന്നും ഹ്യൂം ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂടെ പ്രതികരിക്കുകയായിരുന്നു.