മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. സെവാഗിന്റെ നാല്‍പതാം പിറന്നാളിന്ന്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. 'നന്ദി പ്രിയപ്പെട്ട ലാലേട്ടാ' എന്നായിരുന്നു സെവാഗിന്റെ മറുപടി.
ദില്ലി: മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. സെവാഗിന്റെ നാല്‍പതാം പിറന്നാളിന്ന്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. 'നന്ദി പ്രിയപ്പെട്ട ലാലേട്ടാ' എന്നായിരുന്നു സെവാഗിന്റെ മറുപടി.
മോഹന്‍ലാലിന് പുറമെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കം നിരവധി പേരാണ് സെവാഗിന് പിറന്നാള്‍ ആശംസയുമായി എത്തിയത്. വീരു സര്‍, പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഇതിന് ദാദാ സര്‍ എന്ന് പറഞ്ഞാണ് സെവാഗ് മറുപടി നല്‍കിയിരിക്കുന്നത്.
14 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി 104 ടെസ്റ്റുകളില്‍ പാഡണിഞ്ഞ സെവാഗ് 23 സെഞ്ചുറിയും 32 അര്‍ധസെഞ്ചുറികളും അടക്കം 8586 റണ്‍സ് നേടി. 251 ഏകദിനങ്ങളില്‍ നിന്ന് 15 സെഞ്ചുറികളും 38 അര്‍ധസെഞ്ചുറികളും അടക്കം 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച ഒരേയൊരു ഇന്ത്യന്‍ താരവും ഏകദിന ഡബിള്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് സെവാഗ്.
