വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസ് താരത്തിന് ക്രിക്കറ്റ് കളത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. വിന്‍ഡീസ് താരം സുനില്‍ ആമ്പ്രിസ് ആണ് തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ ക്രിക്കറ്റ് ചരിത്രം സൃഷ്ടിച്ചത്. ന്യൂസിലാന്‍ഡും വിന്‍ഡീസും തമ്മില്‍ വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് സുനില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. കിവീസ് ബൗളര്‍ നെയ്ല്‍ വാഗ്നറുടെ പന്ത് നേരിട്ട താരം അപ്രതീക്ഷിതമായി ഔട്ട് ആകുകയായിരുന്നു. 

അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഔട്ടാകുക. അതും ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു വിക്കറ്റിലൂടെ. പന്ത് നേരിടുന്നതിനിടെ താരത്തിന്റെ കാല് സ്റ്റംമ്പില്‍ തട്ടിയാണ് വിക്കറ്റ് നഷ്ടമായത്. ഹിറ്റ് വിക്കറ്റാകുകയായിരുന്നു. അതോടെ അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റാകുന്ന ആദ്യത്തെ ക്രിക്കറ്റ് താരമായി ആമ്പ്രിസ്.