പൂനെ ഡ്രസിങ് റൂമിലേക്ക് ധോണി നടന്നുകയറി, കൂടെ സിവയും, നന്ദി പറഞ്ഞ് ധോണി
ദില്ലി: കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം നടക്കുന്നതിനാലാണ് അവസാന സമയം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്. പനെ എംസിഎ മൈതാനത്തായിരുന്നു മത്സരം. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ധോണി മകള്‍ സിവയോടൊപ്പം ഡ്രസിങ് റൂമിലേക്ക് പോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം.
വിജയ തട്ടകമായ പൂനെ മൈതാനത്തിനും ഗ്രൗണ്ട് സ്റ്റാഫിനും നന്ദി പറഞ്ഞായിരുന്നു ധോണിയുടെ യാത്രം. ഈ സെഷന്‍ അവസാനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ കൂടെ നടക്കാന്‍ സിവയുമുണ്ട്. എല്ലാവര്‍ക്കും നന്ദി, പിന്തുണച്ചതിനും സ്റ്റേഡിയം മഞ്ഞ വിരിച്ചതിലും. ചെന്നൈ സൂപ്പര്‍ കിങ്സ് ഏറെ ആസ്വദിച്ചുവെന്നും ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോക്കൊപ്പം ധോണി പറയുന്നു.
