Asianet News MalayalamAsianet News Malayalam

എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍

ms dhoni captain chennai super kings ipl next season
Author
First Published Dec 6, 2017, 10:28 PM IST

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. അടുത്ത ഐപിഎല്‍ സീസണില്‍ എം.എസ് ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകനായി തിരികെയെത്തും‍. ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കില്ലെന്ന് ടീം ഡയറക്ടര്‍ ജോര്‍ജ് ജോണ്‍ വ്യക്തമാക്കി. ധോണി നായകനായി തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും ടീം ഡയറക്ടര്‍ പറഞ്ഞു. 

മൂന്ന് ഇന്ത്യന്‍ താരങ്ങളടക്കം അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് ബിസിസിഐ അനുമതി നല്കിയിരുന്നു. ഇതോടെ ഐ.പി.എല്ലിന്‍റെ 2018 സീസണില്‍ ധോണി മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്തുമെന്നുറപ്പായിരുന്നു. ഐ.പി.എല്ലില്‍ കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എംഎസ് ധോണി. ഉടമകളുടെ പേരില്‍ സുപ്രീംകോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് കഴിഞ്ഞ രണ്ട് സീസണില്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത്.

2008-ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ ടീമിലാണ് ധോണി കളിച്ചിരുന്നത്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ രണ്ട് തവണ കിരിടം നേടുകയും നാല് തവണ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ചെന്നൈ ടീമിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റൈസിംഗ് പൂണൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് രണ്ട് വര്‍ഷമായി ധോണി കളിച്ചുകൊണ്ടിരുന്നത്.
 

Follow Us:
Download App:
  • android
  • ios