വാഷ്ബേസിന് സൈഡിലിരുന്ന് ധോണിയും രാഹുല്‍ വൈദ്യയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഗായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
മുംബൈ: ഗ്രൗണ്ടിലിറങ്ങിയാല്‍ ധോണി എത്രമാത്രം കൂളാണെന്ന് ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഗ്രൗണ്ടില്‍ മാത്രമല്ല, എവിടെയായാലും ധോണി കൂളാണെന്ന് പറയുകയാണ് ബോളിവുഡ് ഗായകന്‍ രാഹുല്‍ വൈദ്യ ഈ വീഡിയോയയിലൂടെ. മുന്‍ കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹസല്‍ക്കാരത്തിനെത്തിയ ധോണിയെ ബാത്‌റൂമില്‍വെച്ച് കണ്ടുമുട്ടിയെ രാഹുല്‍ അവിടെ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് ധോണിയുള്ളത്.
വാഷ്ബേസിന് സൈഡിലിരുന്ന് ധോണിയും രാഹുല്‍ വൈദ്യയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഗായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബാത്‌റൂമില്‍പോലും താങ്കളിത്ര കൂളാണോ എന്ന് രാഹുല്‍ വൈദ്യ ധോണിയോട് ചോദിക്കുന്നുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുശേഷമാണ് ധോണി നാട്ടിലെത്തിയത്. ധോണിക്കൊപ്പം ഭാര്യയും മകളും വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു.
