ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ആരാധക മനസുകളിലെ എക്കാലത്തെയും ക്യാപ്റ്റന്‍ കൂള്‍, മഹേന്ദ്രസിങ് ധോണി വാര്‍ത്തകളില്‍ നിറയാന്‍ കാരണങ്ങള്‍ ആവശ്യമില്ലെന്നാണ് വിമര്‍ശനം. സംഭവം ശരിയാണ്, ധോണിയുടെ ഓരോ നിമിഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. അതുകൊണ്ട് തന്നെയാണ് കളിക്കളത്തിന് അകത്തു പുറത്തുമുള്ള ധോണിയുടെ വിശേഷങ്ങള്‍ ഒന്നുവിടാതെ വാര്‍ത്തകളായി എത്തുന്നതും.
ഇങ്ങനെ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഒരു ദൃശ്യത്തിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ശ്രീലങ്കന്‍ പര്യടനവും ഓസീസുമായുള്ള പരമ്പരയും പൂര്‍ത്തിയാക്കി കീവീസിനെ വിറപ്പിക്കാന്‍ തയ്യാറാകുന്നതിനിടയിലെ വിശ്രമ വേളയിലാണ് ധോണിയും മറ്റ് ടീമംഗങ്ങളും ഇപ്പോള്‍.
കുടുംബത്തോടൊപ്പമുള്ള സമയങ്ങളില്‍ മകളോടൊപ്പം സല്ലപിക്കുന്ന ദൃശ്യങ്ങള്‍ ധോണി തന്നെയാണ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. അതി രസകരമായ ഹ്രസ്വസമയ ദൃശ്യങ്ങളില്‍ ക്രിക്കറ്റിന്റെ ആവേശമോ വിക്കറ്റിനു പിന്നിലെ അപ്പീലുകളോ ഒന്നും തന്നെയില്ല, പകരം സ്‌നേഹത്തിന്റെ മധുരം മാത്രം. ലഡുവിനായുള്ള അറ്റാക്ക് എന്ന തലക്കെട്ടിലാണ് ധോണി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകള്‍ സിവയോടൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ ധോണി മുമ്പും പങ്കുവച്ചിരുന്നു.
