ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാണ് ധോണി. 90 ടെസ്റ്റുകള്‍ കളിച്ച ശേഷം അദേഹം യുവാക്കള്‍ക്ക് വഴിമാറിക്കൊടുത്തു. തന്നെക്കാള്‍ പ്രധാന്യം...

മുംബൈ: മുന്‍ നായകന്‍ എംഎസ് ധോണിയാണ് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന് വിഖ്യാത ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 1983 ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്ന നായകന്‍ ധോണിയെ പ്രകീര്‍ത്തിച്ചത്. കപില്‍ ദേവിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന നായകനാണ് എംഎസ് ധോണി.

"ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാണ് ധോണി. 90 ടെസ്റ്റുകള്‍ കളിച്ച ശേഷം അദേഹം യുവാക്കള്‍ക്ക് വഴിമാറിക്കൊടുത്തു. തന്നെക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കിയ ധോണിയെ ഓര്‍ത്ത് അഭിമാനിക്കുന്നതായും" കപില്‍ അഭിമുഖത്തില്‍ പറഞ്ഞു. 

രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ധോണിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായാണ് കണക്കാക്കുന്നത്. ധോണിക്ക് കീഴില്‍ 2007ല്‍ ടി20 ലോകകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടി. ഇവ മൂന്നും നേടിയ ഏക നായകന്‍ കൂടിയാണ് എംഎസ് ധോണി.