ഏകദിനത്തില്‍ കോലി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഭാഗ്യത്തിന്‍റെ കൂട്ടായി ധോണിയുണ്ടായിരുന്നു. ഇതിന് മുന്‍പും ധോണി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാഗ്യമായിട്ടുണ്ട്...
വിശാഖപട്ടണം: കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എംഎസ് ധോണി കടന്നുപോകുന്നത്. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തില്‍ 20 റണ്‍സ് മാത്രമാണ് മുന്‍ നായകന് എടുക്കാനായത്. എന്നാല്‍ ഏകദിനത്തില്‍ വിരാട് കോലി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഭാഗ്യത്തിന്‍റെ കൂട്ടായി ധോണിയുണ്ടായിരുന്നു.

കോലി പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു. മുന്‍പ് യുവ്‌രാജ് ഒരു ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയപ്പോള്‍ ക്രീസില്‍ ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു. സച്ചിനിലൂടെ ആദ്യമായി എകദിനത്തില്‍ ഇരട്ട ശതകം പിറന്നപ്പോഴും രോഹിത് ശര്‍മ്മ തന്‍റെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറി നേടിയപ്പോഴും ധോണി ക്രീസിന് മറുവശമുണ്ടായിരുന്നു.
