മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി കളിക്കുന്നില്ല. തുടയ്ക്ക് പരിക്കേറ്റതിനാലാണ് ധോണിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത്.
ബേ ഓവല്‍: ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തില്‍ വൈറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി കളിക്കുന്നില്ല. തുടയ്ക്ക് പരിക്കേറ്റതിനാലാണ് ധോണിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത്. എം എസ് ഡിക്ക് പകരം ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.
പരുക്കോ അസുഖമോ മൂലം ധോണിക്ക് ഏകദിനം നഷ്ടമാകുന്നത് 2013ന് ശേഷം ഇതാദ്യമായാണ്. അന്ന് വിന്‍ഡീസില്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ തുടയ്ക്ക് പരിക്കേറ്റ് ധോണി പുറത്തിരുന്നു. അതിന് മുന്‍പ് 2007ല്‍ അയര്‍ലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയ്ക്കിടെ വൈറല്‍ ഫീവര്‍ മൂലവും മത്സരം നഷ്ടമായി.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ചുറി നേടിയ ധോണി ന്യൂസീലന്‍ഡിലും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന ധോണി രണ്ടാം ഏകദിനത്തില്‍ 33 പന്തില്‍ 48 റണ്‍സടിച്ച് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. മത്സരം 90 റണ്‍സിന് ഇന്ത്യ വിജയിച്ചു.
