ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിലും ബാറ്റിംഗില്‍ തിളങ്ങാതിരുന്ന എംഎസ് ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ ധോണി പൂജ്യനായി പുറത്തായതാണ് കടുത്ത വിമര്‍ശനവുമായി ധോണി രംഗത്തെത്താന്‍ കാരണം.

കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിലും ബാറ്റിംഗില്‍ തിളങ്ങാതിരുന്ന എംഎസ് ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ ധോണി പൂജ്യനായി പുറത്തായതാണ് കടുത്ത വിമര്‍ശനവുമായി ഗാംഗുലി രംഗത്തെത്താന്‍ കാരണം.

ധോണി മഹാനായ കളിക്കാരനാണ്. ടണ്‍ കണക്കിന് റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള താരം. എന്നാല്‍ മുന്‍കാല പ്രകടനങ്ങളുടെ പേരില്‍ മാത്രം ആര്‍ക്കും ടീമില്‍ തുടരാനാവില്ല. എല്ലാത്തിനും ഒരു സമയപരിധിയുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ധോണിക്ക് പ്രധാനപ്പെട്ട ടൂര്‍ണമെന്റാണെന്നും ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ടീമില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താതിനെയും ഗാംഗുലി വിമര്‍ശിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ധോണിക്ക് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പൂജ്യനായി പുറത്തായ ധോണിക്ക് പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യേണ്ടിവന്നില്ല.