ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും ധോണി പാഡണിയില്ല. തീരുമാനം വ്യക്തമാക്കി ഝാര്‍ഖണ്ഡ് പരിശീലകന്‍. ഫോമിലല്ലാത്ത ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യമുയര്‍ന്നതിനിടെയാണ് ഈ തീരുമാനം... 

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്കില്ല. വിജയ് ഹസാരേ ട്രോഫി നോക്കൗട്ട് റൗണ്ടിൽ ജാര്‍ഖണ്ഡിനായി ധോണി
കളിക്കില്ലെന്ന് വ്യക്തമായി. ഝാര്‍ഖണ്ഡ് പരിശീലകന്‍ രാജീവ് കുമാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇന്ത്യന്‍ ടീമിനായി സമീപകാലത്ത് വലിയ സ്കോറുകള്‍ നേടാന്‍ കഴിയാതെ പോയ ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്കര്‍ അടക്കമുളളവര്‍ ആവശ്യപ്പെട്ടിരുന്നു. അവസാന ഒമ്പത് ഏകദിനങ്ങളില്‍ 156 റൺസ് മാത്രമാണ് ധോണി നേടിയത്.