Asianet News MalayalamAsianet News Malayalam

ആ ചരിത്ര നേട്ടത്തിനരികെ ധോണി

MS Dhoni One Short Of Completing Half Century Of Catches In T20Is
Author
First Published Feb 24, 2018, 3:57 PM IST

കേപ്‌ടൗണ്‍: കരിയറില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള എംഎസ് ധോണി മറ്റൊരു അപൂര്‍വ റെക്കോര്‍ഡിനരികെ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ക്യാച്ച് കൂടി എടുത്താല്‍ ട്വന്റി-20യില്‍ ക്യാച്ചുകളില്‍ അര്‍ധസെഞ്ചുറി തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാകും. 49 ക്യാച്ചുകളാണ് ധോണിയുടെ പേരില്‍ ഇപ്പോഴുള്ളത്.

ക്യാച്ചുകളുടെ എണ്ണത്തില്‍ ധോണിയുടെ സമീപത്തുപോലും ആരുമില്ല. 32 ക്യാച്ചുകളെടുത്തിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനാണ് ട്വന്റി-20 ക്യാച്ചുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 30 ക്യാച്ചുകളുമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീ കോക്ക് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

നാലു സ്റ്റംപിംഗുകള്‍ കൂടി നടത്തിയാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗുകളെന്ന റെക്കോര്‍ഡും സ്വന്തമാവും. നിലവില്‍ 29 സ്റ്റംപിംഗുകളാണ് ധോണിയുടെ പേരിലുള്ളത്. 32 സ്റ്റംപിംഗുകള്‍ നടത്തിയിട്ടുള്ള പാക്കിസ്ഥാന്റെ കമ്രാന്‍ അക്മലാണ് സ്റ്റംപിംഗുകളില്‍ ഒന്നാമന്‍. കരിയറില്‍ 88 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി 37.68 ശരാശരിയില്‍ 1432 റണ്‍സടിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios