കട്ടക്ക്: ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഷോട്ടുകള്‍ പേരുകേട്ടതാണ്. ബാറ്റ് വട്ടം ചുറ്റി പറത്തുന്ന ഹെലികോപ്റ്റര്‍ ഷോട്ടാണ് ധോണിയുടെ മാസ്റ്റര്‍പീസ്. 

കട്ടക്കില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തിനിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ധോണിയുടെ ബുള്ളറ്റ് ഷോട്ടിന്റെ പ്രഹരമേറ്റത്. ഏയ്ഞ്ചലോ മാത്യൂസിന്റെ പന്ത് ബുള്ളറ്റ് ഷോട്ടിലൂടെ ബൗണ്ടറി കടത്താനായുള്ള ധോണിയുടെ ശ്രമമാണ് ഇന്ത്യന്‍ താരത്തെ നിലത്തു വീഴിച്ചത്. 

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ലോകേഷ് രാഹുല്‍ ധോണിയുടെ ബുള്ളറ്റ് ഷോട്ടിന്റെ വരവ് കണ്ട് പന്തില്‍ നിന്ന് ഒഴിഞ്ഞു ചാടി ഉയര്‍ന്നപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. 22 പന്തില്‍ 39 റണ്‍സ് അടിച്ച ധോണിയുടെ ഇന്നിംഗ്‌സും കട്ടക്ക് മത്സരത്തില്‍ നിര്‍ണായകമായി. 

Scroll to load tweet…