കൊളംബോ: ഏകദിനത്തില്‍ 100 സ്റ്റംപിംങ് തികച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് മഹേന്ദ്ര സിംഗ് ധോണിക്ക്. 301 മല്‍സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ചരിത്ര നേട്ടം. ചഹലിന്‍റെ പന്തില്‍ അഖില ധനന്‍ജയയെ പുറത്താക്കിയാണ് ധോണി റെക്കോര്‍ഡിലെത്തിയത്. 404 മല്‍സരങ്ങളില്‍ നിന്ന് 99 സ്റ്റംപിംങ് നേടിയ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് ധോണി മറികടന്നു.
ഏകദിനത്തില്‍ 283 ക്യാച്ചുകളും 100 സ്റ്റംപിംങും ഉള്‍പ്പെടെ 383 പേരെ ധോണി പുറത്താക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവുമധികം തവണ നോട്ടൗട്ടായ താരമെന്ന റെക്കോര്‍ഡും പരമ്പരയില്‍ ധോണി സ്വന്തം പേരിലാക്കിയിരുന്നു. 73 തവണയാണ് ധോണി ഏകദിനത്തില്‍ പുറത്താകാതെ നിന്നത്.
— Virat Kohli (@Cricvids1) September 3, 2017
