ബൈക്കുകളോടുള്ള ധോണിയുടെ പ്രണയം ആരാധകര്‍ക്കറിയാം. എന്നാല്‍ ധോണിയിലെ സൈക്കിള്‍ യജ്ഞക്കാരനെ എത്രപേര്‍ കണ്ടിട്ടുണ്ട്. ആരാധകര്‍ക്കായി ധോണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സൈക്കിള്‍യജ്ഞത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും, ഇതൊക്കെ ഒരു തമാശ ധൈര്യമായി വീട്ടില്‍ പരീക്ഷിക്കാം.
റാഞ്ചി: ബൈക്കുകളോടുള്ള ധോണിയുടെ പ്രണയം ആരാധകര്‍ക്കറിയാം. എന്നാല്‍ ധോണിയിലെ സൈക്കിള്‍ യജ്ഞക്കാരനെ എത്രപേര്‍ കണ്ടിട്ടുണ്ട്. ആരാധകര്‍ക്കായി ധോണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സൈക്കിള്‍യജ്ഞത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും, ഇതൊക്കെ ഒരു തമാശ ധൈര്യമായി വീട്ടില്‍ പരീക്ഷിക്കാം.
കുഞ്ഞു സൈക്കിളില്‍ ബനിയനും ധരിച്ച് വടിയും കടിച്ചുപിടിച്ച് ഹെഡ്ഫോണും ചെവിയില്‍വെച്ച് ഇറക്കം ഇറങ്ങുന്ന സ്ലോ മോഷന്‍ വീഡിയോ ആണ് ധോണി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകള്‍കൊണ്ട് വീഡിയോ എട്ടു ലക്ഷത്തോളം ലൈക്കും എണ്ണായിരത്തോളം കമന്റും ലഭിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ധോണിയില്ല. അതിനാല്‍ സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് വരെ ധോണിക്ക് ക്രിക്കറ്റില്‍ അവധിക്കാലമാണ്.
