ബ്രാവോയുടെ പാട്ടിനൊപ്പം ചുവടുവെച്ച് ധോണിയുടെ മകള്‍ സിവ

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടും ഡാന്‍സുകളും നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് പുതിയൊരു ഡാന്‍സുമായി വന്നിരിക്കുകയാണ് സിവ. എന്നാല്‍ ഈ നൃത്തത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ക്രിക്കറ്റിലെ തട്ടുപൊളിപ്പന്‍മാരില്‍ ഒരാളായ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയുടെ 'ചാമ്പ്യന്‍ സോങ്'ന് ഒപ്പമാണ് സിവ ചുവടുവെച്ചത്. 

ബ്രാവോയുടെ പാട്ടിനൊപ്പമുള്ള സിവയുടെ ഈ നൃത്തം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സിവയ്ക്കൊപ്പം ഒട്ടേറെ കുട്ടികളും ചുവടുവെക്കാനുണ്ടായിരുന്നു. അതേസമയം നൃത്തവും സംഗീതവുമായി ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് ബ്രാവോ ജീവിതം ആഘോഷിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ബ്രാവോയുടെ ചാമ്പ്യന്‍ സോംങ് ലോകമെമ്പാടും വലിയ തരംഗമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുകയാണ് ബ്രാവോയിപ്പോള്‍.

Scroll to load tweet…