ക്രിക്കറ്റിനപ്പുറം നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന് താരമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. സ്വന്തം വളര്‍ത്തുനായയോടൊപ്പം ഡാന്‍സ് ചെയ്യുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
വളര്‍ത്തു നായയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ ഭാര്യ സാക്ഷി സിങ്ങാണ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഓസീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ 4-1 ന് വിജയിച്ചിരുന്നു. മത്സരത്തില്‍ ധോണിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിക്കുന്ന ടി20 മത്സരത്തിന്റെ ഭാഗമായി ധോണി റാഞ്ചിയിലാണ്.
