തന്‍റെ സ്വപ്നങ്ങളിലൊന്നാണ് ജക്കാർത്തയിൽ സഫലമായതെന്നായിരുന്നു മുഹമ്മദ് അനസിന്‍റെ ആദ്യ പ്രതികരണം. വെള്ളിമെഡൽ വീട്ടുകാർക്കും നാട്ടുകാർക്കും സമർപ്പിക്കുന്നുവെന്ന് അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിലെ 400 മീറ്ററിലാണ് രാജ്യത്തിന് അഭിമാനമായി മലയാളിതാരം മുഹമ്മദ് അനസ് വെള്ളി നേടിയത്. 45. 69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കൊല്ലം നിലമേൽ സ്വദേശിയായ അനസ് വെള്ളി മെഡൽ നേടിയത്.
തന്‍റെ സ്വപ്നങ്ങളിലൊന്നാണ് ജക്കാർത്തയിൽ സഫലമായതെന്നായിരുന്നു മുഹമ്മദ് അനസിന്‍റെ ആദ്യ പ്രതികരണം. വെള്ളിമെഡൽ വീട്ടുകാർക്കും നാട്ടുകാർക്കും സമർപ്പിക്കുന്നുവെന്ന് അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

