ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് തോല്‍വി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് ജംഷഡ്പുര്‍ എഫ്‌സിയോടായിരുന്നു മുംബൈയുടെ തോല്‍വി. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍കസ്, പാബ്ലോ മൊര്‍ഗാഡോ ബ്ലാങ്കോ എന്നിവരാണ് ജംഷഡ്പുരിന്റെ ഗോളുകള്‍ നേടിയത്.
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് തോല്‍വി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് ജംഷഡ്പുര്‍ എഫ്‌സിയോടായിരുന്നു മുംബൈയുടെ തോല്‍വി. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍കസ്, പാബ്ലോ മൊര്‍ഗാഡോ ബ്ലാങ്കോ എന്നിവരാണ് ജംഷഡ്പുരിന്റെ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ ജംഷദ്പുരിന് തന്നെയായിരുന്നു ആധിപത്യം. കളിയുടെ 28ആം മിനിറ്റില്‍ അവര്‍ ഗോള്‍ നേടുകയും ചെയ്തു. ഹെഡ്ഡറിലൂടെയായിരുന്നു ആര്‍കസിന്റെ ഗോള്‍. ഇടത് വിങ്ങില്‍ നിന്ന് കാല്വോ നല്‍കിയ ക്രോസ് ആര്‍കസ് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയില്‍ മുംബൈ കൂടുതല്‍ അക്രമിച്ച് കളിക്കാന്‍ തുടങ്ങി. ഇതിനിടെ അവര്‍ ഒരു ഗോള്‍ നേടുകയും ചെയ്തും എന്നാല്‍ റഫറി ഓഫ സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിന്റ ഇഞ്ചുറി സമയത്ത് ജംഷദ്പുര്‍ രണ്ടാം ഗോളും സ്വന്തമാക്കി. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മുംബൈ താരങ്ങള്‍ മിക്കവരും എതിര്‍ പോസ്റ്റിലായിരുന്നു. ഇതിനിടെ ജംഷഡ്പുര്‍ പോസ്റ്റില്‍ മൊര്‍ഗാഡോ ബ്ലാങ്കോ പന്തെത്തിച്ചു. കഴിഞ്ഞ സീസണില്‍ മുംബൈ അരീനയില്‍ നടന്ന മത്സരത്തില്‍ ജംഷദ്പൂര്‍ വിജയിച്ചിരുന്നു.
