പാര്‍ഥിപ് പട്ടേലിന്‍റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും അമ്പാടി റായിഡുവുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ മുംബൈയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോയി എന്നാല്‍ ഷഹിബും, സുനില്‍ നരെയ്ന്‍ സ്പിന്‍ ദ്വയം എത്തിയതോടെ വീണ്ടും മുംബൈ ആടി ഉലഞ്ഞു.
എന്നാല്‍ 49 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും, 17 പന്തില്‍ നിന്നും 6 സിക്സും, 2 ഫോറും അടക്കം 51 റണ്‍സ് നേടിയ കെറണ്‍ പൊള്ളാര്‍ഡും അനായസം മുംബൈയെ വിജയ തീരത്ത് എത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട കൊല്‍ക്കത്ത തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 69 എന്ന സ്കോറിലായിരുന്നു. എന്നാല്‍ മദ്ധ്യഓവറുകളിലെ മെല്ലെപ്പോക്ക് അവര്‍ക്ക് വലിയ സ്കോര്‍ നിഷേധിച്ചു. കൊല്‍ക്കത്തയ്ക്കായി 45 പന്തില്‍ 59 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ 20 പന്തില്‍ 36 റണ്‍സ് നേടി.
രോഹിത്ത് ശര്‍മ്മയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. വിജയത്തോടെ മുംബൈ ഐപിഎല്‍ പൊയന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തായി.
