മുംബൈ നിരയില്‍ കീറണ്‍ പൊള്ളാര്‍ഡിന് പകരം മറ്റൊരു വിന്‍ഡീസ് താരം എവിന്‍ ലെവിസ് ടീമില്‍ മടങ്ങിയെത്തി. 

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് രോഹിത് ശര്‍മ ടീമിനെ ഒരുക്കിയത്. കീറണ്‍ പൊള്ളാര്‍ഡിന് പകരം മറ്റൊരു വിന്‍ഡീസ് താരം എവിന്‍ ലെവിസ് ടീമില്‍ മടങ്ങിയെത്തി. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഫോമിലല്ലാതെ ഉഴറുന്ന യുവരാജ് സിങ് ടീമില്‍ മടങ്ങിയെത്തി. കൂടാതെ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസും അക്‌സര്‍ പട്ടേലും പഞ്ചാബ് ജേഴ്‌സിയില്‍ കളിക്കും. 

മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക മത്സരമാണ് ഇന്നത്തേത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരാണ് പഞ്ചാബ്. മുംബൈ അവസാന സ്ഥാനത്തും. ഇന്ന് വിജയിച്ചാല്‍ പഞ്ചാബിന് ഒരു സ്ഥാനം മെച്ചപ്പെടുത്താം. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താം. ബൗളിങ്ങിലും ബാറ്റിങ്ങിലും തകര്‍പ്പന്‍ ഫോമിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ്. മുംബൈക്ക് ഇനിയുള്ള എല്ലാമത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ പ്രതീക്ഷയുള്ളു. അതുക്കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഒരു വലിയ തിരിച്ചുവരവിനാണ് രോഹിത്തും സംഘവും ശ്രമിക്കുക.