ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്.

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. മുംബൈ നിരയില്‍ കൈക്കുഴയ്ക്ക് പരുക്കേറ്റ ഇവിന്‍ ല്യൂസ് കളിക്കില്ല. പകരം പൊള്ളാര്‍ഡ് ടീമില്‍ ഇടം നേടി. 

ബാംഗ്ലൂര്‍ നിരയില്‍ മുരുകന്‍ അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തി. പനിയില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്തതിനാല്‍ ഡി വില്ലിയേഴ്‌സിന് ഇന്നും കളിക്കാന്‍ സാധിക്കില്ല. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. 

ഇവര്‍ തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന്റെ അനായാസ വിജയം നേടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ചിന്നസ്വാമിയില്‍ നടന്ന അവസാന രണ്ട് മത്സരത്തിലും ഹോം ടീമിന് തോല്‍വിയായിരുന്നു ഫലം.