സീസണില്‍ ബേസിലിന്റെ ആദ്യ ഐപിഎല്‍ മത്സരമാണിത്.
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാറ്റമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. എന്നാല് സണ്റൈസേഴ്സ് ഇലവനില് മലയാളി താരം ബേസില് തമ്പി സ്ഥാനം പിടിച്ചു. സീസണില് ബേസിലിന്റെ ആദ്യ ഐപിഎല് മത്സരമാണിത്. അഫ്ഗാന് താരം മുഹമ്മദ് നബിയും ടീമില് സ്ഥാനം പിടിച്ചപ്പോള് ഓപ്പണര് ശിഖര് ധവാന് ടീമില് മടങ്ങിയെത്തി.
രണ്ട് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരുവരും നേര്ക്കുനേര് വരുന്നത്. ഹൈദരാബാദില് നടന്ന ആദ്യമത്സരത്തില് സണ്റൈസേഴ്സിനായിരുന്നു വിജയം. മുംബൈ ഇന്ത്യന്സിന് ഇന്നത്തെ മത്സരം നിര്ണായകമാണ്. ഇക്കഴിഞ്ഞ അഞ്ച് മത്സരങ്ങളില് നാലിലും മുംബൈക്ക് തോല്വി ആയിരുന്നു ഫലം. പോയിന്റ് പട്ടികയില് ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്സ്. സണ്റൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ന് ജയിച്ചാല് എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറാം.
മികച്ച ട്വന്റി20 ബൗളര്മാരുമായിട്ടാണ് ഇരുവരും വരുന്നത്. റാഷിദ് ഖാന്, ഭുവനേശ്വര് കുമാര് എന്നിവരാണ് ഹൈദരാബാദിന്റെ ശക്തി. ജസ്പ്രീത് ബുംറയും മുസ്തഫിസുര് റഹ്മാനും മുംബൈ നിരയില്. സൂര്യകുമാര് യാദവും ഇഷാന് കിഷനും മാത്രമാണ് മുംബൈ ബാറ്റിങ് നിരയില് തിളങ്ങുന്നത്. ഹൈദരാബാദ് നിരയില് കെയ്ന് വില്യംസണും യൂസഫ് പഠാനും മനീഷ് പാണ്ഡെ എന്നിവര് വിശ്വസിക്കാവുന്ന താരമാണ്.
