Asianet News MalayalamAsianet News Malayalam

ജോക്കോവിച്ചിനെ തോല്‍പ്പിച്ച് മറെയ്‌ക്ക് എടിപി വേള്‍ഡ് ടൂര്‍ കിരീടം

Murray beat djokovic and won atp world tour title
Author
First Published Nov 21, 2016, 3:50 AM IST

ലോക ഒന്നാം നമ്പര്‍ ആന്റി മറെക്ക് എ ടി പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം. നിലവിലെ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ചിനെയാണ് മറെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4. മറെയുടെ ആദ്യ എ ടി പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടമാണിത്. കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി എ ടി പി ഫൈനല്‍സ് കിരീടം നേടിയ ജോക്കോവിച്ചിന്റെ കുതിപ്പ് തടയാനും ജയത്തോടെ മറെക്കായി. വിംബിള്‍ഡണ്‍ കിരീടവും, ഒളിംപിക് സ്വര്‍ണവും നേടിയ മറെക്ക് ഈ കിരീടത്തോടെ ഒന്നാം നമ്പറില്‍ ഈ വര്‍ഷമവസാനിപ്പിക്കാനും സാധിക്കും.

Follow Us:
Download App:
  • android
  • ios