നാഗ്പൂര്‍: ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20യില്‍ അവസാന നാലോവര്‍ തുടങ്ങുന്നതുമുമ്പുവരെ വിജയം ഉറപ്പിച്ച് മുന്നേറിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത് ആശിഷ് നെഹ്റയുടെയും ജസ്പ്രീത് ബൂമ്രയുടെയും മാന്ത്രിക സ്പെല്ലുകളായിരുന്നു.
സ്റ്റോക്സിനെ വീഴ്‌ത്തി നല്ല തുടക്കമിട്ട നെഹ്റയ്ക്ക് പക്ഷെ പത്തൊമ്പതാം ഓവറില്‍ പിഴച്ചു. ബട്‌ലറുടെ കടന്നാക്രമണത്തില്‍ ഇന്ത്യ തോല്‍വി മണത്തെങ്കിലും ബൂമ്രയുടെ മന:സാന്നിധ്യം ഇന്ത്യക്ക് കരുത്തായി. ഇതാ ഇംഗ്ലണ്ടിനെ തളച്ച ബൂമ്രയുടെ മാന്ത്രിക സ്പെല്‍.
