Asianet News MalayalamAsianet News Malayalam

ഡേവിഡ് വിയ്യ സാഞ്ചെസ്: ഉയരങ്ങളില്‍ എത്താനാവാതെപോയ പ്രതിഭ

2010 ലോകകപ്പ് മാത്രം മതി ഈ താരത്തിനെ അറിയാൻ.അഞ്ചു ഗോളുകളോടെ ടോപ്പ് സ്‌കോറർ ആയി സ്പെയിൻ ടീമിന് കപ്പ് നേടി കൊടുത്ത അവരുടെ സൂപ്പർ സ്ട്രൈക്കർ.

My Hero David Villa Fifa World cup Special

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്റെ മൈ ഹീറോ പംക്തിയില്‍ സ്പെയിന്‍ താരമായിരുന്ന ഡേവിഡ് വിയ്യ സാഞ്ചസിനെക്കുറിച്ച് വിനയകൃഷ്ണൻ എഴുതുന്നു

2010 ലോകകപ്പ് മാത്രം മതി ഈ താരത്തിനെ അറിയാൻ. അഞ്ചു ഗോളുകളോടെ ടോപ്പ് സ്‌കോറർ ആയി സ്പെയിൻ ടീമിന് കപ്പ് നേടി കൊടുത്ത അവരുടെ സൂപ്പർ സ്ട്രൈക്കർ. 2008 യൂറോ കപ്പ് നേടിയപ്പോഴും വിയ്യ തന്നെയായിരുന്നു സ്പെയിൻ ടോപ്പ് സ്‌കോറർ.

1981 ൽ സ്പെയിനിലെ ലൻഗ്രിയോയിൽ ജനനം.തന്റെ അച്ഛൻ തന്നെയായിരുന്നു ഫുട്ബോളിലും വിയ്യയുടെ റോൾമോഡൽ. ചെറുപ്പത്തിലേ തന്റെ വ
വലതുകാലിൽ പരുക്ക് പറ്റി.ഫുട്ബാൾ മനസ്സിൽ നിന്ന് അകറ്റാതെ ഇടത് കാലിൽ പരിശീലിച്ചു.അതുകൊണ്ട് തന്നെ പിന്നീട് രണ്ടു കാലിലും ഒരുപോലെ തിളങ്ങാൻ വിയ്യക്കായി.

My Hero David Villa Fifa World cup Specialവിയ്യ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത് സ്പോർട്ടിങ് ജിജോണ് ക്ലബ്ബിൽ ആണ്.ശേഷം റയൽ സാറഗോസയിൽ കളിച്ച് ലാലിഗയിൽ തുടക്കം കുറിച്ചു. അവിടെ വച്ചുതന്നെ കോപ്പ ഡെൽ റെയ് കപ്പും നേടാനായി.2005 ൽ വലൻസിയയിലെത്തി. 2007-08 കോപ്പ ഡെൽ റെയ് കിട്ടിയ വലൻസിയ ടീമിൽ അംഗമായിരുന്നു.

2010 ൽ 40 മില്യൺ യൂറോ ക്ക് ബാഴ്‌സലോണ ടീമിലെത്തി.അവിടെ നിന്നും ആദ്യത്തെ ലാലിഗ, ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകൾ നേടി. പിന്നീട് 2013-14 സീസണിൽ അത്‌ലറ്റികോ മാഡ്രിഡിൽ എത്തി.അവിടെ നിന്നും വീണ്ടും ലാലിഗ ടൈറ്റിൽ. അതിനുശേഷം അമേരിക്കൻ ലീഗായ എം എൽ എസ്സിൽ ന്യൂ യോർക്ക് സിറ്റി എഫ് സി ക്കുവേണ്ടി കുപ്പായം അണിഞ്ഞു. ഇപ്പോഴും വിയ്യ തന്റെ ക്ലബ്ബ് കരിയർ അവിടെ തുടരുകയാണ്.

2005 ലാണ് വിയ്യ ആദ്യമായിട്ട് സ്പെയിൻ നാഷണൽ ടീമിനായി കളിക്കുന്നത്... പിന്നീട് ടീമിലെ പ്രധാന ഘടകങ്ങളിൽ ഒന്നായി മാറി... 50 ഇന്റർനാഷണൽ ഗോളുകൾ നേടുന്ന ആദ്യ സ്പെയിൻ പ്ലെയർ ആയി മാറി.നാല്‌ മേജർ ടൂർണമെന്റുകളിൽ സ്പെയിനിനായി കളിച്ചിട്ടുണ്ട്.2014 ൽ ദേശീയ ടീമിൽ നിന്നും രാജിവച്ചു.

2008 യൂറോ കപ്പിലാണ് ഞാൻ വിയ്യയുടെ ആരാധകനായി മാറിയത്.അടിപൊളി ഗോളുകളും പിന്നെ വിയ്യയുടെ ലുക്കും അദ്ദേഹത്തിനെ ഇഷ്ടപ്പെടാൻ വഴിയൊരുക്കി. 2010 ലോകകപ്പിൽ സ്പൈനിന് വേണ്ടി കയ്യടിക്കാൻ വിയ്യ കാരണം ആയിരുന്നു. ആ ലോകകപ്പിന് ശേഷം വിയ്യയുടെ കരിയറും അത്ര നല്ലതായിരുന്നില്ല.മെസ്സി വാഴുന്ന ബാഴ്‌സ ടീമിൽ വിയ്യ അധികപറ്റായിരുന്നു. എം എൽ എസ്സിൽ ഇപ്പോഴും നന്നായിത്തന്നെ കളിക്കുന്നു എന്നത് സന്തോഷം കഴിഞ്ഞ വർഷം നാഷണൽ ടീമിലേക്ക് ഒരു റീക്കാൾ വന്നിരുന്നു. ഈ ലോകകപ്പിന് ഉണ്ടാകുമോ എന്നു ചെറുതായി സംശയിച്ചിരുന്നു.

പക്ഷേ അത് നടന്നില്ല.താരങ്ങൾ നിറഞ്ഞു സമ്പന്നമായ സ്പെയിൻ ടീമിനു അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോഴും ഒരുപാട് ഇഷ്ടമാണ് ഡേവിഡ് വിയ്യ എന്ന പ്ലയെറിനെ.

Follow Us:
Download App:
  • android
  • ios