മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു‍. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫ്രഞ്ച് താരം മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-3, 4-6, 6-4.  കാനഡയുടെ മിലോസ് റവോനിച്ചും ക്വാര്‍ട്ടറില്‍ കടന്നു. സ്‌പെയിനിന്റെ ബാറ്റിസ്റ്റ്യൂട്ട അഗൗട്ടിനെയാണ് റവോനിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 3-6, 6-4, 6-1. 2009നുശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടാന്‍ നദാലിന് സാധിച്ചിട്ടില്ല‍.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ഇന്നിറങ്ങും. ജര്‍മ്മന്‍ താരം മിഷ സെവ്‌റേവ് ആണ് സ്വിസ് താരത്തിന്റെ എതിരാളി. പരിക്ക് ഭേദമായി ക്വാര്‍ട്ടില്‍ തിരിച്ച് വന്ന ഫെഡറര്‍ മിന്നും ഫോമിലാണ്. പ്രീ ക്വാര്‍ട്ടറില്‍ കെയ് നിഷികോറിയെ തോല്‍പ്പിച്ചായിരുന്നു  ഫെഡററുടെ സെമി പ്രവേശം. നാലുതവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡററിന് 2012ന് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം പോലും നേടാന്‍ സാധിച്ചിട്ടില്ല. സെമി ലക്ഷ്യമിട്ട് സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഇന്നിറങ്ങുന്നുണ്ട്. ജോക്കോവിച്ചും മറെയും പുറത്തായതോടെ ഫെഡറര്‍ക്കും നദാലിനും ഇത്തവണ സാധ്യത ഏറിയിട്ടുണ്ട്.