ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് നദാലിനെ ഞെട്ടിച്ചത്.

മാഡ്രിഡ്: മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നിസില്‍ വന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് നദാലിനെ ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീമിന്‍റെ ജയം. സ്കോര്‍ , 7-5, 6-3.

സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ നദാല്‍ നേരിടും. കളിമൺകോര്‍ട്ടിൽ തുടര്‍ച്ചയായി 50 സെറ്റ് ജയിച്ച് ലോക റെക്കോര്‍ഡ് തിരുത്തി, മണിക്കൂറുകള്‍ക്കകം ആണ് നദാലിന് അടിതെറ്റിയത്. ഇതോടെ മറ്റന്നാള്‍ ഇറങ്ങുന്ന പുതിയ ലോക റാങ്കിംഗില്‍ നദാലിനെ പിന്തള്ളി റോജര്‍ ഫെഡറര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. 

അതേസമയം ഈ മാസം നടക്കുന്ന ഇറ്റാലിയന്‍ ഓപ്പണില്‍ ജയിച്ചാൽ നദാലിന് വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്താം.