നാഗ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒന്നാം ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കാലിന് പരിക്കേറ്റ മുഹമ്മദ് ഷാമിക്ക് പകരം ഇഷാന്ത് ശര്‍മയും ഭുവനേശ്വര്‍ കുമാറിന് പകരം രോഹിത് ശര്‍മയും ശീഖര്‍ ധവാനു പകരം മുരളി വിജയും ടീമിലെത്തി. ലങ്കന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ വില്ലനായി എത്തിയതിനാല്‍ സമനിലിയില്‍ പിരിഞ്ഞിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പാക്കാനാവും ഇരുടീമുകളും ഇറങ്ങുന്നത്.
