Asianet News MalayalamAsianet News Malayalam

സെറീനയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി; നവോമി ഒസാക്ക ചരിത്രം തിരുത്തി യുഎസ് ഓപ്പണില്‍ മുത്തമിട്ടു

ഇരുപത്കാരിയായ ഒസാക്ക ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ്. ഈ വര്‍ഷം മയാമി ഓപ്പണിലും സെറീനയെ ഒസാക്ക തോൽപ്പിച്ചിരുന്നു

naomi osaka win us open
Author
New York, First Published Sep 9, 2018, 7:20 AM IST

യു എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ അട്ടിമറി.അമേരിക്കയുടെ സെറീന വില്യം സിനെ അട്ടിമറിച്ച് ജപ്പാന്‍റെ നവോമി ഒസാക്ക കിരീടം സ്വന്തമാക്കി.നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നവോമി ഒസാക്കയുടെ ജയം.

കരിയറിലെ ഏഴാമത്തെ യുഎസ് ഓപ്പൺ കിരീടം ലക്ഷ്യമിട്ട് മൈതാനത്തെത്തിയ സെറീന വില്യംസ് ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന നവോമിയോട് പരാജയപ്പെടുകയായിരുന്നു. ഇന്നലത്തെ മത്സരം ജയിച്ചാൽ 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീനയ്ക്ക് കഴിയുമായിരുന്നു.

ഇരുപത്കാരിയായ ഒസാക്ക ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ്. ഈ വര്‍ഷം മയാമി ഓപ്പണിലും സെറീനയെ ഒസാക്ക തോൽപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios