മിലാന്‍: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു അത്ഭുത ഗോള്‍. മൈതാനമധ്യത്തില്‍ നിന്ന് നാപ്പോളി ഡിഫന്ററായ വ്ലാഡ് ചിരിച്ചസ് തൊടുത്ത ലോംഗ് റേഞ്ചറാണ് വിസ്മയിപ്പിച്ച് വലകുലുക്കിയത്. നാപ്പോളിയുടെ ഗോള്‍വേട്ട കണ്ട മത്സരത്തില്‍ ട്രന്‍റോ 7-0ത്തിനാണ് പരാജയപ്പെട്ടത്.

A post shared by SSC Napoli (@officialsscnapoli) on

പുതുതായ് ക്ലബ്ബിലെത്തിയ ആഡം ഓണസ് മനോഹര വോളിയിലൂടെ തന്റെ വരവറിയിച്ചപ്പോള്‍ അര്‍ക്കാഡ്യസ് ഇരച്ച ഗോളുകള്‍ നേടി. ഡ്രൈസ് മെര്‍ട്ടന്‍സ്, ഇമ്മാനുവേല്‍ ഗിയാച്ചെരിനി, ജോസ് കോള്‍ജണ്‍ എന്നിവരും നെപ്പോളിക്കായി വലകുലുക്കി.

റൊമാനിയയുടെ ദേശീയതാരമായ വ്ലാഡ് ചിരിച്ചസ് നേരത്തെ ടോട്ടന്‍ഹാമിന്റെ പ്രതിരോധതാരമായിരുന്നു.