നാസര്‍ ഹുസൈന്‍ ഭാവി താരമായി വിശേഷിപ്പിക്കുന്നത് ജെമീമാ റോഡ്രിഗസിനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പുരുഷ താരങ്ങളില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സര്‍ഫ്രാസ് ഖാന്‍ എന്നിങ്ങനെ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ അനവധി. എന്നാല്‍ അടുത്ത വനിതാ സൂപ്പര്‍ താരം ആരായിരിക്കുമെന്ന് അധികമാരും പ്രവചിച്ചിട്ടില്ല. ഇന്ത്യയുടെ ഭാവി വനിതാ സൂപ്പര്‍ താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍. 

ഇന്ത്യന്‍ വനിതാ ടീമിലെ പ്രായം കുറഞ്ഞ താരമായ ജെമീമാ റോഡ്രിഗസിനെയാണ് മിതാലി രാജിന്‍റെ പിന്‍ഗാമിയായി ഇംഗ്ലീഷ് ഇതിഹാസം വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും ഒമ്പത് ടി20കളും 17കാരിയായ ജെമീമാ കളിച്ചിട്ടുണ്ട്. ടി20യില്‍ ഒരു അര്‍ദ്ധ സെഞ്ചുറി ജെമീമായുടെ പേരിലുണ്ട്. ഇതിനകം ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായി ജെമീമാ റോഡ്രിഗസ് മാറിക്കഴിഞ്ഞു മുംബൈ വനിതാ ടീമിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

Scroll to load tweet…