ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത് നഥാന്‍ ലിയോണിന്‍റെ തകര്‍പ്പന്‍ ത്രോയാണ്. ഹെയ്സല്‍വുഡിന്‍റെ പന്തില്‍ റണ്ണിനായി ഓടിയ ജയിംസ് വിന്‍സ് റണ്ണൗട്ടായി. മത്സരത്തില്‍ 12 ബൗണ്ടറികള്‍ സഹിതം 83 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്നു വിന്‍സ്. ജയിംസ് വിന്‍സിന്‍റെ അപ്രതീക്ഷിത വിക്കറ്റില്‍ ഇംഗ്ലണ്ട് മൂന്നിന് 145 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 

ലിയോണിന്‍റെ ലോകോത്തര ത്രോ കണ്ട അമ്പയര്‍ അലിം ദര്‍ പോലും അമ്പരന്നു. തുടക്കത്തിലെ അലിസ്‌റ്റര്‍ കുക്കിനെ നഷ്ടമായ ഇംഗ്ലണ്ടിനെ രണ്ടാം വിക്കറ്റില്‍ മാര്‍ക് സ്റ്റോണ്‍മാന്‍ ജയിംസ് വിന്‍സ്മാന്‍ സഖ്യമാണ് കരകയറ്റിയത്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 163 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.