Asianet News MalayalamAsianet News Malayalam

സീനിയര്‍ വോളി: പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം

National senior volley ball championship
Author
Chennai, First Published Dec 30, 2016, 4:03 PM IST

ചെന്നൈ: ദേശീയ സീനിയർ വോളി ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ റെയിൽവേസിനെ കീഴടക്കിയാണ് കേരളം കിരീടമണിഞ്ഞത്. സ്കോര്‍ 25-17, 20-25, 26-24, 25-27 15-9

വനിതാ വിഭാഗത്തില്‍ കേരളത്തെ തോല്‍പ്പിച്ച റെയില്‍വേസിനോടുള്ള മധുരപ്രതികാരം കൂടിയായി പുരുഷ വിഭാഗത്തിലെ കേരളത്തിന്റെ ജയം. ആദ്യ സെറ്റ് നേടി നല്ലതുടക്കമിട്ട കേരളത്തിന് പക്ഷെ രണ്ടാം സെറ്റില്‍ തിരിച്ചടിയേറ്റു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റ് 26-24ന് നേടിയ കേരളം കിരീട പ്രതീക്ഷ സജീവമാക്കിയെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ 25-27 എന്ന സ്കോറില്‍ നാലാം സെറ്റ് നേടി റെയില്‍വെ പ്രതീക്ഷ നിലനിര്‍ത്തി.

നിര്‍ണായക അഞ്ചാം സെറ്റില്‍ വലിയ പിഴവുകളൊന്നുമില്ലാതെ കേരളം 15-9ന് സെറ്റും കിരീടവും കൈക്കലാക്കി.കഴിഞ്ഞവര്‍ഷം കേരളത്തെ കീഴടക്കിയായിരുന്നു റെയില്‍വെ കിരീടം നേടിയത്.

Follow Us:
Download App:
  • android
  • ios