കഴിഞ്ഞ 10 തവണയും കേരളം ഫൈനലില്‍ തോറ്റിരുന്നു. എന്നാല്‍ ഇത്തവണ റയില്‍വേയെ അട്ടിമറിച്ചു.  

ചെന്നൈ: ദേശീയ സീനിയര്‍ വനിതാ വോളിയില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ കരുത്തരായ റയില്‍വേയെ അട്ടിമറിച്ചാണ് കേരളം കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്‍റെ ജയം. 2007ന് ശേഷം കേരള വനിതകളുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ 10 തവണയും കേരളം ഫൈനലില്‍ റയില്‍വേയോട് തോറ്റിരുന്നു.