ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. സെപ്റ്റംബറില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു അഭിലാഷ് ടോമി.

ദില്ലി: വീണ്ടും പായ് വഞ്ചിയുമായി കടല്‍ താണ്ടാന്‍ തയാറെടുത്ത് മലയാളി നാവികന്‍ കമാന്‍റര്‍ അഭിലാഷ് ടോമി. ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെപ്റ്റംബറില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു അഭിലാഷ് ടോമി.

കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു നാവികന്‍. വിദേശത്തും നാട്ടിലും ചികിത്സ. എന്നാല്‍, ആരോഗ്യം വീണ്ടെടുത്ത് ആറുമാസത്തിനുള്ളില്‍ വീണ്ടും കടലിന്‍റെ വിളികേള്‍ക്കാന്‍ അഭിലാഷ് തയാറെടുക്കുന്നു

മുംബെയില്‍ ആയുര്‍വേദ ചികിത്സയിലാണ് അഭിലാഷിപ്പോള്‍. കുടുംബം, സേന, ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നു. എണ്‍പത് ശതമാനം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.