ധാക്കാ: ഏഷ്യാകപ്പ് ഹോക്കി മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഒരു ഗോളിന്റെ ലീഡ്. അഞ്ച് മണിക്ക് ആരംഭിച്ച മത്സരത്തില്‍ രണ്ടാം ക്വാട്ടര്‍ അവസാന മിനുട്ടില്‍ ചിങ്കിളെന്‍സന നേടിയ ഗോളാണ് ഇന്ത്യക്ക് 1-0 ത്തിന്റെ ലീഡ് സമ്മാനിച്ചത്.ധാക്കയിലാണ് മത്സരം നടക്കുന്നത്. മൂന്നാം ക്വാട്ടര്‍ ടൈമില്‍ മത്സരം പുരോഗമിക്കുകയാണ്.

പൂളില്‍ രണ്ട് ജയത്തോടെ ആറ് പോയിന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. പൂള്‍ എയില്‍ ജപ്പാനെയും ബംഗ്ലാദേശിനെയുമാണ് ഇന്ത്യ തകര്‍ത്തത്. നാല് പോയിന്റോടെ പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ ഏഴ് ഗോളുകളുടെ വമ്പന്‍ ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ 5-1നാണ് ഇന്ത്യ വിജയിച്ചത്.