ദില്ലി: പേസര്‍ ആശിഷ് നെഹ്‌റയ്ക്ക് വിടവാങ്ങല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക. ഫിറോസ് ഷാ കോട്ട‌്‌ലയില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിന് ദില്ലി പരിസ്ഥിതി മലിനീകരണ നിയന്ത്രണ മന്ത്രാലയം (ഇപിസിഎ അനുമതി നല്‍കിയില്ല. നഗരത്തില്‍ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിക്കാന്‍ നിലനില്‍ക്കുന്ന വിലക്കാണ് മത്സരത്തിന് വിനയായത്.

മത്സരം നടത്താന്‍ പ്രത്യേക പരിഗണന വേണമെന്ന ബിസിസിഐയുടെ വാദം മന്ത്രാലയം തള്ളി. വായുമലിനീകരണ തോത് ഉയര്‍ന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് ദില്ലി നഗരത്തില്‍ നിലനില്‍ക്കുന്നത്. ബിസിസിഐക്കായി നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ഇപിസിഎ ചെയര്‍മാന്‍ ഭൂറേ ലാല്‍ അറിയിച്ചു. നിലവില്‍ നിശ്ച്ചയിച്ച പ്രകാരം നവംബര്‍ ഒന്നിനാണ് ആദ്യ ട്വന്‍റി20 മത്സരം നടക്കേണ്ടത്.