മുന്‍ പിഎസ്ജി പരിശീലകന്‍ ഉനൈ എമേറിയെ പ്രശംസിച്ച് പിഎസ്ജി താരം നെയ്മര്‍. മികച്ച പരിശീലകനാണ് എമേറിയെന്നും അദ്ദേഹത്തിന് കീഴില്‍ ആഴ്‌സനലിന് ഒരുപാട് വിജയങ്ങള്‍ നേടാന്‍ സാധിക്കുമെന്നും നെയ്മര്‍ പറഞ്ഞു.

പാരീസ്: മുന്‍ പിഎസ്ജി പരിശീലകന്‍ ഉനൈ എമേറിയെ പ്രശംസിച്ച് പിഎസ്ജി താരം നെയ്മര്‍. മികച്ച പരിശീലകനാണ് എമേറിയെന്നും അദ്ദേഹത്തിന് കീഴില്‍ ആഴ്‌സനലിന് ഒരുപാട് വിജയങ്ങള്‍ നേടാന്‍ സാധിക്കുമെന്നും നെയ്മര്‍ പറഞ്ഞു. ഉറുഗ്വക്കെതിരായ സൗഹൃദ മത്സരത്തിന് മുന്‍പ് സംസാരിക്കുകയായിരുന്നു നെയ്മര്‍.

ഈ സീസണ്‍ തുടക്കത്തിലാണ് പി.എസ്.ജി വിട്ട എമേറി ആഴ്‌സണലിനെ പരിശീലിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയില്‍ നെയ്മറിന്റെ പരിശീലകന്‍കൂടിയായിരുന്നു എമേറി. എമേറിക്ക് കീഴില്‍ നാല് കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. 

നെയ്മര്‍ തുടര്‍ന്നു.. ആഴ്‌സണല്‍ ഇപ്പോള്‍ മികച്ച ഫുട്‌ബോളാണ് കളിക്കുന്നത്, കഴിഞ്ഞ കുറച്ച മത്സരങ്ങളില്‍ പരാജയമറിയാതെയാണ് അവര്‍ വരുന്നത്, എമേറി മികച്ച കോച്ച് ആണെന്നും എല്ലാര്‍ക്കുമറിയാമെന്നും നെയ്മര്‍. എമേറിയുടെ കൂടെ കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും എമേറി ഫുട്‌ബോളിനെ പറ്റി മികച്ച അറിവുള്ള ഒരാള്‍ കൂടിയാണെന്നും നെയ്മര്‍ പറഞ്ഞു.