ധോണിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന മോട്ടി ഭവ്നനി ട്വിറ്ററില്‍ പങ്കുവച്ച ഫോട്ടോയാണ് ധോണി ആരാധകരെ ആകാംക്ഷരാക്കുന്നത്.  ധോണി മുടിയുടെ നിറം മാറ്റിയേക്കുമെന്നാണ് സപ്ന നല്‍കുന്ന സൂചന. ​

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനൊന്നാം പതിപ്പിന് ഏപ്രില്‍ നാലിന് തുടക്കം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി തന്‍റെ പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മടങ്ങിവരുന്നുവെന്നതും പുതിയ സീസണിന്‍റെ പ്രത്യേകതയാണ്. ഐപിഎല്ലിനോട് അടുക്കുമ്പോള്‍ താരങ്ങള്‍ ലുക്കിനും മേക്ക് ഓവറിനും പ്രാധാന്യം കൊടുക്കാറുണ്ട്. പുതിയ ഹെയര്‍ സ്റ്റൈല്‍, ടാറ്റൂ ഇവയെല്ലാം അതില്‍ ഉള്‍പ്പെടും. ചെന്നൈയുടെ മഞ്ഞ ജേഴ്സിയില്‍ തിരിച്ചെത്തിയ ധോണിയും അതിലൊരളാണ്. 

വിവിധ സീസണുകളില്‍ വിവിധ ഹെയര്‍ സ്റ്റൈലുകളുമായിട്ടാണ് ധോണി വന്നിട്ടുള്ളത്. ഇത്തവണയും ഒരു മാറ്റം പ്രതീക്ഷിക്കാമെന്ന സൂചനയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ധോണിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന മോട്ടി ഭവ്നനി ട്വിറ്ററില്‍ പങ്കുവച്ച ഫോട്ടോയാണ് ധോണി ആരാധകരെ ആകാംക്ഷരാക്കുന്നത്. ധോണി മുടിയുടെ നിറം മാറ്റിയേക്കുമെന്നാണ് സപ്ന നല്‍കുന്ന സൂചന. ചെന്നൈ ക്യാപ്റ്റന്‍റെ മുടി മഞ്ഞ നിറത്തിലാക്കിയാല്‍ എങ്ങനെയുണ്ടാകുമെന്ന ഒരു പോളും സപ്ന ഷെയര്‍ ചെയ്തിട്ടുണ്ട്. ചോദ്യത്തോടൊപ്പം ധോണിക്കോപ്പമുള്ള ഫോട്ടോയും സപ്ന പങ്കുവച്ചിരിക്കുന്നു. 

Scroll to load tweet…

വിവിധ സെലിബ്രറ്റികളുടെ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്നു സപ്ന. അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുമ്പോള്‍ ധോണിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റാവുകയായിരുന്നു സപ്ന. ധോണിയുടെ കുടുംബവുമായും സൗഹൃദമുണ്ടാക്കാനും സപ്നയ്ക്കായി. അവരുമൊത്തുള്ള വീഡിയോയും ഫോട്ടോകളും മുന്‍പ് സപ്ന പങ്കുവച്ചിരുന്നു. എന്തായാലും ഇത്തവണയും ധോണി പുതിയിഹെയര്‍ സ്റ്റൈലുമായി വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏപ്രില്‍ ഏഴിന് നിലവിലെ ചാംപ്യന്മാരായ മുംബൈയുമായിട്ടാണ് ചെന്നൈയുടെ ആദ്യ മത്സരം. ഏറ്റവും കൂടുതല്‍ പരിചയസമ്പന്നരായ താരങ്ങള്‍ അടങ്ങുന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.